ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം


കണ്ണൂർ: -വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ  തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്ലസ് ടു പാസ്സായവര്‍ക്ക് പ്രായപരിധി ഇല്ലാതെ  അപേക്ഷിക്കാം.

എസ് സി/എസ് ടി/ ഒ ഇ സി വിഭാഗത്തില്‍പെടുന്നവര്‍ക്ക് സ്റ്റൈപ്പന്റോടുകൂടി സൗജന്യമായി പഠിക്കാം. ജനറല്‍ /ഒബിസി വിഭാഗക്കാര്‍ക്ക്  ഫീസ് ആനുകൂല്യം ലഭിക്കും.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നിങ്ങനെ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് പരിശീലനം.
www.fcikerala.org വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  

അവസാന തീയതി മെയ് 31ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍ : 0497 2706904, 9895880075.


0/Post a Comment/Comments