കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആചരിച്ചു.കണിച്ചാർ  ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആചരിച്ചു. പി ടി.എ വൈസ് പ്രസിഡണ്ട്  ശ്രീ സി ആർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹെഡ്മിസ്ട്രസ് എം എൻ ഷീല സ്വാഗതം ആശംസിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് വടശ്ശേരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി യോഗം കണിച്ചാർ ശാഖ പ്രസിഡണ്ട് ശ്രീ ശ്രീനിവാസൻ ടി ടി നവാഗതരെ സ്വീകരിച്ച് പഠനോപകരണം വിതരണം ചെയ്തു. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ കൗൺസിലർ ശ്രീമതി ചന്ദ്രമതി ടി എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും LSS, USS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും MTSE പരീക്ഷയിൽ സംസ്ഥാനതലത്ത് ഒന്നാം റാങ്കും, നവോദയ പ്രവേശന പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥിനികളെയും അനുമോദിച്ചു സംസാരിച്ചു. MPTA പ്രസിഡണ്ട് ശ്രീമതി അമ്പിളി തോമസ് ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. എസ് ആർ ജി കൺവീനർ ശ്രീമതി സ്നേഹ അജിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരോജിനി എം.സി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം വിതരണം ചെയ്തു. നവാഗതരായ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ദീപം തെളിയിച്ചത് വേറിട്ട അനുഭവമായിമാറി. കുട്ടികളുടെ പ്രവേശനോത്സവ ഗാന ദൃശ്യാവിഷ്കാരവും നടത്തി.

0/Post a Comment/Comments