വായനാ വാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

 

 കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയ യുപി സ്കൂളിൽ വായന വാരാചരണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിജു ഇ.സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം എൻ ശ്രീല ടീച്ചർ സ്വാഗതം ആശംസിച്ചു.വായന വാരാചരണത്തിന്റെയും, വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനവും റിട്ടയേർഡ് ടീച്ചറായ ശ്രീമതി കെ പി ഗീത നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ വായന പതിപ്പ് പ്രകാശനം ചെയ്തു.തുടർന്ന് വായന ക്വിസ് മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മതി ഹരിപ്രിയ പി എസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

0/Post a Comment/Comments