ഇരിട്ടി മേഖലയിൽ റോഡരികിലെ അപകടാവസ്ഥയിലായ 28 മരങ്ങൾ അടിയന്തിരമായി മുറിച്ചു നീക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്


ഇരിട്ടി:ഇരിട്ടി താലൂക്ക് പരിധിയിൽ റോഡരികിൽ അപകടാവസ്ഥയിലായ 28 മരങ്ങൾ അടിയന്തിരമായ മുറിച്ചു നീക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി.  ഭാരതീയ നാഗരിക് സുരക്ഷ സംഹിത വകുപ്പ് പ്രകാരമാണ് ഉത്തരവ്. 

മുഴക്കുന്ന്, വെള്ളാർവള്ളി, പായം, നുച്യാട് വില്ലേജുകളിലെ മരങ്ങളാണ് അടിയന്തിരമായി മുറിക്കേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതും പൊതു സഥപനങ്ങൾക്കും മറ്റും ഭീഷണിയാകുന്ന മരങ്ങളും മരചില്ലകളും മുറിച്ചുമാറ്റനാണ് കലക്ടർ നൽകിയ ഉത്തരവിൽ പറയുന്നത്.

 ഇരിട്ടി, പേരാവൂർ, നെടുംപൊയിൽ റോഡിൽ 51 മരങ്ങൾ അപകടഭീഷണി ഉണ്ടാക്കുന്നതായി കാണിച്ച് സണ്ണിജോസഫ് എം എൽ എ നേരത്തെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുൻമ്പ് മുറിക്കണമെന്ന് കാണിച്ച കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മുഴക്കുന്ന് വില്ലേജ് ഓഫീസർ നൽകിയ പരാതിയിലും നടപടിയുണ്ടായില്ല. 

മുറിച്ചു നീക്കുന്ന മരങ്ങളിൽ ഭൂരിഭാഗവും മുഴക്കുന്ന് പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ്. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റോഡ്‌സ് വിഭാഗം (കണ്ണൂർ), ഇരിട്ടി, ഇരിക്കൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവർക്കും ഇരിട്ടി, മട്ടന്നൂർ  നഗരസഭ സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി, കെ എസ് ഇ ബി ബാരപോൾ സെക്ഷൻ എഞ്ചിനീയർ എന്നിവർക്കും ഉത്തരവ് നൽകയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ അപകടഭീഷണിയിലായ മരം ഉയർത്തുന്ന ഭീഷണി ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരും എം എൽ എയും ജനപ്രതിനിധിഖളംു ഉന്നയിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മരം മുറിക്കാത പൊതുമാരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.




0/Post a Comment/Comments