കണ്ണൂർ:സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറ് ദിന പരിപാടി 2024 ന്റെ ഭാഗമായി,
ബഹു തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്ത് സെപ്റ്റംബർ രണ്ടിന് കണ്ണൂർ ജില്ലയിൽ നടക്കും.
തദ്ദേശസ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി,തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവിടങ്ങളിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും, തദ്ദേശസ്വയം സ്ഥാപനവുമായി ബന്ധപ്പെട്ട് പുതിയ പരാതികൾ/ നിർദ്ദേശങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള 11 വിഷയങ്ങളിലെ പരാതികളാണ് പ്രസ്തുത അദാലത്തിൽ പരിഗണിക്കുന്നത്.
ലൈഫ്, അതി ദാരിദ്ര്യം-പുതിയ അപേക്ഷകൾ ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല.
adalat.lsgkerala.gov.in എന്ന സൈറ്റിലൂടെ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
Post a Comment