ഇരിട്ടി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവംസംഘാടക സമിതി രൂപീകരിച്ചു



ഇരിട്ടി:  കൊളക്കാട് സാന്തോം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഇരിട്ടി ഉപജില്ല  സ്‌കൂള്‍ കലോത്സവത്തിന്റെ  സംഘാടക സമിതി രൂപീകരണ യോഗം  കൊളക്കാട് സാന്തോം പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു.  അഡ്വ. സണ്ണി ജോസഫ് എം എൽ എ  ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു .  കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യൻ മുഖ്യ ഭാഷണം നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ്,  സ്‌കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം, ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വിജയൻ, മാത്യു ജോസഫ്, ജോഷി, സിനോ,  ഷിജി, ബിന്ദു, ബേബി വരിക്കനാനിക്കൽ, ജാൻസി തോമസ് എന്നിവർ സംസാരിച്ചു. സണ്ണിജോസഫ് എം എൽ എ, റവ. ഫാ. തോമസ് പട്ടാംകുളം എന്നിവർ രക്ഷാധികാരികളും, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ. സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ് എന്നിവർ സഹ രക്ഷാധികാരികളും, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യൻ ചെയർമാനുമായ സംഘാടക സമിതി രൂപീകരിച്ചു.

0/Post a Comment/Comments