ദുരന്ത സാധ്യത : കാസർഗോഡ് ജില്ലയിൽ മണ്ണെടുപ്പും ക്വാറി പ്രവർത്തനവും നിരോധിച്ചു




കാസർകോട് ജില്ലയില്‍ കോറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ കാസർകോട് എ.ഡി.എം കെ വി ശ്രുതി ഉത്തരവിട്ടു.
ആഗസ്റ്റ് നാലുവരെ ശക്തമായ മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്വാറികളുടെ പ്രവർത്തനം തടഞ്ഞത്. പാറമടകളിലെ പാറ പൊട്ടിക്കല്‍, മണ്ണ് വെട്ടി മാറ്റുല്‍, മലയില്‍ ആഴത്തിലുള്ള കുഴികള്‍ നിർമ്മിക്കുക ,ക്വാറികളുടെ ആവശ്യത്തിനായി ആഴത്തിലുള്ള മണ്ണ് മാറ്റുക തുടങ്ങിയ പ്രവർത്തികളെല്ലാം നിരോധിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനങ്ങള്‍ കാരണം മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണെന്നും ഉത്തരവില്‍ പറയുന്നു.

0/Post a Comment/Comments