ഇനി ഫോണ്‍പേയില്‍ നിന്ന് പണം 'കടം' കിട്ടും, ചെയ്യേണ്ടത് ഇത്ര മാത്രം

പ്രമുഖ യുപിഐ ഇടപാട് ആപ്പായ ഫോണ്‍പേയില്‍ നിന്ന് ഇനി ഉപഭോക്താക്കള്‍ക്ക് കടമായി പണം ലഭിക്കും. ക്രെഡിറ്റ് ലെയിന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഈ സൗകര്യം ഉപയോഗിച്ച് മര്‍ച്ചന്റ് പേമെന്റുകള്‍ നടത്താന്‍ സൗകര്യം ഉണ്ടായിരിക്കും. 

അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്.
ആവശ്യം വരുന്നത് അനുസരിച്ച് ഒരു ബാങ്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കടമെടുക്കാന്‍ അനുവദിക്കുന്ന പണത്തിനെയാണ് ക്രെഡിറ്റ് ലെയിന്‍ എന്നപേരില്‍ അറിയപ്പെടുന്നത്. മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ്‌ലെയിന്‍ അനുസരിച്ച് യുപിഐ വഴി ഈ സേവനം ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ഫോണ്‍പേയില്‍ ക്രെഡിറ്റ് ലെയിന്‍ ഉപയോഗിക്കേണ്ടത് ഇപ്രകാരം

1. ഫോണ്‍പേ ആപ്പ് തുറക്കുക, സ്‌ക്രീനിലെ ഇട്ത് വശത്തെ പ്രൊഫൈല്‍ സെക്ഷന്‍ തിരഞ്ഞെടുക്കുക.2. സെക്ഷനില്‍ നിന്ന് ക്രെഡിറ്റ് ലെയിന്‍ ലഭ്യമായിട്ടുള്ള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.3. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കുക.
4. മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ശേഷം യുപിഐ പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. ഇതിന് പിന്നാലെ ക്രെഡിറ്റ് ലെയിന്‍ പേമെന്റ് ഓപ്ഷനായി തെളിയും.
5. സേവനം ആക്റ്റിവേറ്റ് ആകുന്നതോടെ പണമിടപാടിന്റെ പേമെന്റ് ഓപ്ഷനൊപ്പം ക്രെഡിറ്റ് ലെയിന്‍ ലഭ്യമാകും

0/Post a Comment/Comments