അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഈശ്വർ മൽപെയുടെ സംഘത്തിനൊപ്പം നാവികസേനയും


അങ്കോല: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ എട്ട് മണിയോടെ മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘവും എൻഡിആർഎഫ് സേനയും സംയുക്തമായാണ് ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുക.

നാവികസേനയും തിരച്ചിലിൽ പങ്കെടുക്കും. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തിരച്ചിലിന് എത്തും.

ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.






0/Post a Comment/Comments