കണ്ണൂർ: പട്ടികവർഗ യുവതീ യുവാക്കളെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.
അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദ കോഴ്‌സ് പൂർത്തീകരിച്ചവരുമായിരിക്കണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 2023-2024 വർഷം സിവിൽ സർവീസ് പരീക്ഷാ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. തുടർന്ന് തിരുവനന്തപുരത്ത് ഓറിയന്റേഷൻ കോഴ്‌സിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 30 പേർക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരിശീലന സ്ഥാപനങ്ങളിൽ ഒരു വർഷ കോഴ്‌സിന് ചേരാം.
താൽപര്യമുള്ളവർ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. 04972 700357
Post a Comment