ന്യൂഡൽഹി:
സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 78 ദിവസത്തെ വേതനം രാജ്യത്തെ റെയില്‍വെ ജീവനക്കാർക്ക് ബോണസായി നല്‍കാനാണ് തീരുമാനിച്ചത്.
ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ബോണസായാണ് ഇത്രയും തുക ലഭിക്കുക. രണ്ടര മാസത്തിലേറെ വരുന്ന ശമ്ബളമാണ് ഇതിലൂടെ ജീവനക്കാർക്ക് ലഭിക്കു. രാജ്യത്ത് 11.72 ലക്ഷത്തോളം പേർ റെയില്‍വെയില്‍ ജീവനക്കാരാണെന്നാണ് വിലയിരുത്തല്‍.
ഇവർക്ക് ബോണസ് നല്‍കാനായി മാത്രം 2,028.57 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ട്രാക്ക് മെയിൻ്റനൻസ് വിഭാഗം, ഗ്രൂപ്പ് എക്സ്‌സി ജീവനക്കാർ, ലോക്കോ പൈലറ്റ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഈ ബോണസ് ലഭിക്കും.
ഇത് പ്രകാരം ഒരു ജീവനക്കാരന് ലഭിക്കുന്ന പരമാവധി തുക 17,951 ആയിരിക്കും. ദുര്‍ഗാ പൂജയ്ക്കും ദസറ അവധികള്‍ക്കും മുന്നോടിയായാണ് ബോണസ് വിതരണം ചെയ്യുക. അതേസമയം പ്രഖ്യാപനത്തില്‍ നിരവധി റെയില്‍വേ യൂണിയനുകള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഏഴാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള ബോണസ് വേണം എന്നാവശ്യപ്പെട്ട് യൂണിയനുകള്‍ രംഗത്തെത്തി.
ഇന്ത്യന്‍ റെയില്‍വേ എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ റെയില്‍വേ സിഗ്‌നല്‍ & ടെലികമ്മ്യൂണിക്കേഷന്‍ മെയിന്റനേഴ്സ് യൂണിയന്‍ തുടങ്ങിയ യൂണിയനുകള്‍ നിലവിലെ ശമ്ബള സ്‌കെയിലുകളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ അല്ല ബോണസ് കണക്കാക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി.
'ആറാം ശമ്ബള കമ്മീഷന് കീഴിലുള്ള ഏറ്റവും കുറഞ്ഞ ശമ്ബളത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് ബോണസ് ലഭിക്കുന്നത്. ഇത് അന്യായമാണ്,' ഐആര്‍ഇഎഫിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വ്ജീത് സിംഗ് പറഞ്ഞു. ബോണസ് തുക 17951 ആണെങ്കിലും, ഇത് 7000 എന്ന ശമ്ബള സ്‌കെയിലിലാണ് കണക്കാക്കുന്നത്. ഏഴാം ശമ്ബള കമ്മീഷന്‍ ഏറ്റവും കുറഞ്ഞ ശമ്ബളം 18,000 രൂപ ആയി നിശ്ചയിച്ചതിനാല്‍ ഇത് ബാധകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Post a Comment