കൊച്ചി:ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള സ്വർണ നിക്ഷേപ പദ്ധതികളുടെ കണക്കുകൾ പുറത്ത്. നാല് നിക്ഷേപ പദ്ധതികളിലായി 869.20 കിലോഗ്രാം സ്വർണമാണ് ഗുരുവായൂരപ്പന്റെ പേരിലുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേവസ്വത്തിന് 7.03 കോടി രൂപ പലിശയായും ലഭിച്ചതായും വിവരാവകാശ രേഖയിൽ പറയുന്നു.
അതിനുമുന്‍പുള്ള വര്‍ഷങ്ങളില്‍ 6.53 കോടി രൂപ വീതമാണ് ഗുരുവായൂർ ദേവസ്വത്തിലേക്ക് പലിശയായി ലഭിച്ചത്.എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലാണ് ദേവസ്വത്തിന്റെ സ്വര്‍ണനിക്ഷേപമുള്ളത്. 2019 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും 2020 ജനുവരി 26-നും 2023 നവംബര്‍ 21-നുമാണ് ഈ നിക്ഷേപങ്ങള്‍ നടത്തിയത്.
വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസിന്റെ ചോദ്യത്തിനാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മറുപടി നൽകിയത്. സ്വർണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിനുള്‍പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്.
Post a Comment