മുബൈ: രാജ്യം കണ്ട് ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളും ടാറ്റ സണ്‍സിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്തൻ ടാറ്റയെ ഇന്നലെ വൈകിട്ടോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെയാണ് മരണം.
1990 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതല്‍ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. 2008-ല്‍ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
മാനുഷിക മൂല്യങ്ങള്‍ എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം, സന്നദ്ധ പ്രവൃത്തനങ്ങളിലും സജീവമായിരുന്നു. 1937 ഡിസംബർ 28-ന് േ്രബാംബെയില്‍ ഒരു പാഴ്സി സൊരാഷ്ട്രിയൻ കുടുംബത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. സൂററ്റില്‍ ജനിച്ച് പിന്നീട് ടാറ്റ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട നേവല്‍ ടാറ്റയുടെ മകനാണ് അദ്ദേഹം. എട്ടാം ക്ലാസ് വരെ മുംബൈ കാമ്ബ്യൻ സ്കൂളിലാണ് രത്തൻ ടാറ്റ പഠിച്ചത്. പിന്നീട് മുംബൈയിലെ കത്തീഡ്രല്‍ ആൻഡ് ജോണ്‍ കോണണ്‍ സ്കൂള്‍ , ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്കൂള്‍ , ന്യൂയോർക്ക് സിറ്റിയിലെ റിവർഡേല്‍ കണ്‍ട്രി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം നടത്തി. 1959-ല്‍ കോർണല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറില്‍ നിന്ന് ആർക്കിടെക്ചറില്‍ ബിരുദം നേടി .
1961-ലാണ് രത്തൻ ടാറ്റ, ടാറ്റയില്‍ ചേരുന്നത്. തുടക്കത്തില്‍ ടാറ്റ സ്റ്റീലിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. 1991-ല്‍ ജെആർഡി ടാറ്റയുടെ വിരമിക്കലിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി , ജാഗ്വാർ ലാൻഡ് റോവർ , കോറസ് എന്നിവയെ ടാറ്റ ഏറ്റെടുക്കുന്നത്.
ടാറ്റയുടെ നവീകരണത്തിനാണ് രത്തൻടാറ്റ എന്നും മുൻഗണന നല്‍കിയത്. പല പുതിയ സംരഭങ്ങളിലേക്കും ടാറ്റകടക്കുന്നത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. സാധാരണക്കാരന്റെ കാർ എന്നാശയവുമായി നാനോ കാർ ടാറ്റ പുറത്തിറക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. 75 വയസ്സ് തികഞ്ഞപ്പോള്‍, 2012 ഡിസംബർ 28-ന് രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിലെ തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ രാജിവച്ചു. സൈറസ് മിസ്്ത്രയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പ് ഉയർത്തികാട്ടിയത്. എന്നാല്‍ 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രയെ ആ സ്ഥാനത്ത് നിന്ന് ടാറ്റഗ്രൂപ്പ് നീക്കം ചെയ്തതിനെ തുടർന്ന് രത്തൻ ടാറ്റ തന്നെ ഇടക്കാല ചെയർമാനായി വീണ്ടും അവരോധിക്കപ്പെട്ടു.
തന്റെ വരുമാനത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാളാണ്. 2000ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച അദ്ദേഹം അവിവാഹിതനാണ്.
Post a Comment