ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ.



ഇരിട്ടി:കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ഇരിട്ടി എസ് ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടിപോലീസ് ഉം കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL13 AX 2481 നമ്പർ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം MDMA യുമായി യുവതി ഉൾപ്പെടെ രണ്ട് പേര് പിടിയിലായത്.

കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അമീർ (34),വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ IPS ന്റെ നിർദേശാനുസരണം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുകാർ പിടിയിലായത്.

പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചു വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്നു ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി

0/Post a Comment/Comments