ശബരിമലയില്‍ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ മൂന്നുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്.
പിന്നീട് നടയടയ്ക്കും. ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി 11 വരെയാണ് അടുത്ത ദർശനസമയം. ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വല്‍ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നല്‍കും.
വൃശ്ചികം ഒന്ന് മുതല്‍ മണ്ഡലകാലം മുഴുവൻ പുനഃക്രകരിച്ച ദർശന സമയം നിലനില്‍ക്കും. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിലവില്‍ ശബരിമല ദർശനത്തിന് വെർച്വല്‍ ക്യൂ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സർക്കാരും ദേവസ്വം ബോർഡും ഒന്നിച്ചാണ് തീരുമാനം എടുത്തത്. കൂടാതെ ശബരിമലയ്ക്കുപോകാൻ രജിസ്റ്റർ ചെയ്യാതെയെത്തുന്ന ഭക്തർക്ക് താത്ക്കാലിക സംവിധാനമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശത്തോടെയാണ് വെർച്വല്‍ ക്യൂ മാത്രമാക്കിയതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. മാലയിട്ട് എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും. ഭക്തർക്ക് ദർശനം കിട്ടാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ച് ഉറപ്പാക്കും. വെർച്വല്‍ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
വെർച്വല്‍ ക്യൂ ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാല്‍ സ്‌പോട്ട് ബുക്കിങ് കേവലം എൻട്രി പാസ് മാത്രമാണ്. ഓരോ വർഷവും സ്‌പോട്ട് ബുക്കിങ് കൂടിവരികയാണെന്നും ഇത് ആശാസ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർഥാടനത്തിനായി 90% പ്രവർത്തികളും പൂർത്തിയായതായി ദേവസ്വം അറിയിച്ചു.
Post a Comment