കൊല്ലൂർ മൂകാംബിക സ്പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി.



കണ്ണൂർ: നവരാത്രിയോട് അനുബന്ധിച്ച് 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് സൂപ്പർ എക്സ്‌പ്രസ്‌ സ്പെഷ്യൽ സർവീസ് നടത്തും.

എല്ലാ ദിവസവും രാത്രി 10-ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ കൊല്ലൂരിൽ എത്തും. അവിടെ നിന്ന് ഉച്ചക്ക് 1 മണിക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ്. കൊല്ലൂർ സ്പെഷ്യൽ സർവീസിന് ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്.

www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 04985 203062



0/Post a Comment/Comments