മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളം ആറാം വാര്‍ഷിക ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാ ടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും.
വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.
കണ്ണൂരില്‍ നിന്ന് അബുദാബി, ബഹ്റൈന്‍, ദമാം, കുവൈത്ത്, റാസല്‍ ഖൈമ, ദോഹ, റിയാദ്, മസ്‌കറ്റ്, ഷാര്‍ജ ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും.
ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രകൾക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'കണ്ണൂര്‍' എന്ന പ്രമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താം.
വിമാനത്താവളത്തിന്റെ ആറാം വാര്‍ഷിക ആഘോഷ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ- കായിക മത്സരങ്ങളും നടക്കും. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്.
Post a Comment