കണ്‍പോളയിലേക്ക് ചൂണ്ട തുളച്ചു കയറിയ യുവതിക്ക് തുണയായി കണ്ണൂർ ജില്ലാ ആശുപത്രി


കണ്ണൂർ:
വിറക് എടുക്കുന്നതിനിടെ അബദ്ധത്തില്‍ വിറക് പുരയ്ക്ക് മുകളില്‍ തൂക്കിയിട്ട ചൂണ്ട കൊളുത്ത് കണ്‍പോളയിലേക്ക് തുളച്ചു കയറിയ യുവതിക്ക് തുണയായി കണ്ണൂർ ജില്ലാ ആശുപത്രി.

പേരാവൂർ മുണ്ടപ്പാക്കല്‍ സ്വദേശിനി എം.ജെ.ജിഷക്കാ (41) ണ് ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗവും നേത്ര വിഭാഗവും രക്ഷകരായത്. വേദന സഹിച്ച്‌ മണിക്കൂറുകളോളം ഇരിട്ടി, പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫർ ചെയ്യുകയായിരുന്നു. 

ജില്ലാ ആശുപത്രി നേത്ര വിഭാഗത്തില്‍ എത്തിയ രോഗിയുടെ കണ്‍പോളയില്‍ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അഗ്രം പുറത്ത് എടുക്കുക ഡോക്ടർമാർക്ക് വെല്ലുവിളിയായി. ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി.

ദന്തവിഭാഗത്തിലെ എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻഡിംഗ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച്‌ മാറ്റി ചൂണ്ട പൂർണ്ണമായും പുറത്തെടുക്കുകയായിരുന്നു. വേൾഡ് വിഷൻ ന്യൂസ്. ജില്ലാ ആശുപത്രി ദന്ത വിഭാഗത്തിലെ ഓറല്‍ ആൻഡ് മാക്സിലോ ഫേഷ്യല്‍ സർജൻ ഡോ. ടി.എസ്.ദീപക്ക്, ഡെന്റല്‍ സർജൻ ഡോ. സഞ്ജിത്ത് ജോർജ്ജ്, ഓഫ്ത്താല്‍ മോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മില്‍ന നാരായണൻ, സീനിയർ ഡെന്റല്‍ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നല്‍കി.




0/Post a Comment/Comments