സ്റ്റേറ്റ് ജിംനസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായി കണ്ണൂർ ജില്ല; തിരുവനന്തപുരം ചാമ്പ്യൻമാർ


കണ്ണൂർ : തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജിംനസ്റ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പതിനേഴ് സ്വർണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം സ്ഥാനക്കാരായി കണ്ണൂർ ജില്ലാ ജിമ്നസ്റ്റിക്സ് ടീം. 

തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്തെത്തി.
ആർട്ടിസ്റ്റിക്സ് ജിമ്നസ്റ്റിക്സ് വനിതാ വിഭാഗത്തിൽ കണ്ണൂരിന്റെ അമാനി ദിൽഷാദ് സ്വർണ്ണമെഡൽ നേടി ഓവറോൾ ചാമ്പ്യനായി. കണ്ണൂർ തളിപ്പറമ്പിലെ മുഹമ്മദ് ദിൽഷാദ് - റെയ്ഹാന അബ്ദുർ റഹ്മാൻ ദമ്പതികളുടെ മകളാണ്, അരുൺ കുമാർ ആണ് അമാനിയുടെ പരിശീലകൻ.



0/Post a Comment/Comments