കരുതലും കൈത്താങ്ങും': പരാതികൾ ഡിസംബർ ആറ് വരെ സ്വീകരിക്കും


കണ്ണൂർ:ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ ആറ് വരെ സ്വീകരിക്കും. പരാതികൾ അക്ഷയ കേന്ദ്രങ്ങളിലും, താലൂക്ക് ഓഫീസുകളിലും, കരുതൽ പോർട്ടൽ karuthal.kerala.gov.in വഴി ഓൺ ലൈനായും സമർപ്പിക്കാം. 

പരാതി സമർപ്പിക്കുന്നവർ കൈപ്പറ്റ് രസീത് വാങ്ങേണ്ടതും പരാതിയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. പരാതി കക്ഷിയുടെ പേര്, വിലാസം, ഇ-മെയിൽ വിലാസം (ലഭ്യമെങ്കിൽ), മൊബൈൽ നമ്പർ, വാട്‌സ് ആപ്പ് നമ്പർ (ലഭ്യമെങ്കിൽ), ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ (ലഭ്യമെങ്കിൽ) എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. 
അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.
രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.




0/Post a Comment/Comments