തിരുവനന്തപുരം:
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക അനുവദിക്കാത്തതിനെതിരെ അധ്യാപക സംഘടനകൾ വീണ്ടും ഹൈകോടതിയിലെത്തിയതോടെ 77.5 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നാല് മാസത്തെ കുടിശ്ശിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച ഹൈകോടതിയുടെ പരിഗണനക്ക് വന്നതോടെയാണ് തുക 77.5 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പദ്ധതിക്കായുള്ള നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ പണം അനുവദിക്കാത്തതിനാൽ പ്രധാന അധ്യാപകർ കടക്കെണിയിലാണെന്നും പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് ഹൈകോടതിയുടെ പരിഗണനക്ക് വന്നത്.
Post a Comment