കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രതിരോധ വകുപ്പില്‍ ജോലിയവസരം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ് (ഡിജിഇംഎംഇ) ഇപ്പോള്‍ ട്രേഡ്‌സ്മാന്‍, വെഹിക്കിള്‍ മെക്കാനിക്, ഫയര്‍മാന്‍, എല്‍ഡിസി തസ്തികകളില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ക്ക് *ജനുവരി 17 വരെ തപാല്‍ മുഖേന അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ് (ഡിജിഇഎംഇ) ന് കീഴില്‍ ട്രേഡ്‌സ്മാന്‍, വെഹിക്കിള്‍ മെക്കാനിക്, ഫയര്‍മാന്‍, എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്.
ആകെ 625 ഒഴിവുകള്‍.
ഫാര്‍മസിസ്റ്റ് = 1
എല്‍ഡി ക്ലര്‍ക്ക് = 56
ഇലക്ട്രീഷ്യന്‍ = 63
ഫയര്‍മാന്‍ = 36
ട്രേഡ്‌സ്മാന്‍ മേറ്റ് = 230
വെഹിക്കിള്‍ മെക്കാനിക് = 100
ഫിറ്റര്‍ (സ്‌കില്‍ഡ്) = 50
മറ്റുള്ള സ്‌കില്‍ഡ്/ അന്‍സ്‌കില്‍ഡ് ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ 30 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഫാര്‍മസിസ്റ്റ്
പ്ലസ് ടു കൂടെ ഫാര്‍മസി ഡിപ്ലോമ. സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.
ഫയര്‍മാന്‍
പത്താം ക്ലാസ് വിജയം. ഫയര്‍ എഞ്ചിന്‍ ടെക്‌നോളജിയില്‍ പരിജ്ഞാനം.
ട്രേഡ്‌സ്മാന്‍ മേറ്റ്
പത്താം ക്ലാസ് വിജയം
എം.ടി.എസ്
പത്താം ക്ലാസ് വിജയം.
Post a Comment