രൂക്ഷമായ ഗതാഗതകുരുക്ക് കൊണ്ട് വീർപ്പുമുട്ടിയ പുതിയതെരു ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് പരിഹാരം കാണാൻ ആർ.ടി.ഒ., പോലീസ് ഉൾപ്പെടെയുള്ളവർ സംയുക്തമായി വിശദമായ ട്രാഫിക് പഠനം നടത്തി.
താഴെ പറയുന്ന കാരണങ്ങളാണ് ഇവിടത്തെ ഗതാഗതകുരുക്ക് മുറുക്കുന്നതെന്നാണ് വിലയിരുത്തൽ.
മയ്യിൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വളപട്ടണം ഭാഗത്തേക്ക് തിരിയുന്നതാണ് ഇതിലൊന്ന്. കണ്ണൂരിൽ നിന്നു വരുന്ന വാഹനങ്ങൾ മയ്യിൽ ഭാഗത്തേക്ക് തിരിയുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നു.
തളിപ്പറമ്പ്-പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ്, മയ്യിൽ ഭാഗത്തേക്ക് പോകുമ്പോൾ ബസുകൾ നിലവിൽ ഇറക്കത്തിൽ നിർത്തുന്നത്, ചെറുവാഹനങ്ങളുടെ റോഡ് സൈഡിലുള്ള പാർക്കിംഗ് എന്നിവയും മൂലമാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്ന് സമിതി കണ്ടെത്തി. ഇവയ്ക്ക് പരിഹാരമുണ്ടാക്കിയാൽ പുതിയതെരുവിലേ ഗതാഗതക്കുരുക്ക് അഴിക്കുവാൻ കഴിയൂ എന്ന് ചിറക്കൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലും അഭിപ്രായം
ഉയർന്നിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് താൽക്കാലിക ഗതാഗത പരിഷ്‌കാരത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.
Post a Comment